12
Oct 2025
Sat
നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണച്ചു സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കര്‍ണാടകയിലെ കബാബ താലൂക്കിലെ സഈദ് ഇബ്രാഹിം തങ്ങള്‍(55)ആണ് അറസ്റ്റിലായത്. യുഎപിഎ വകുപ്പുകള്‍ ചുമത്തി മംഗുളുരു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്ത സഈദ് ഇബ്രാഹിം തങ്ങളെ കോടതിയില്‍ ഹാജരാക്കുകയും ഒക്ടോബര്‍ 24 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
![]() |
|
മംഗളുരുവില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ സഈദ് ഇബ്രാഹിം തങ്ങളെ ബംഗളുരുവിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് തൂങ്ങിമരിച്ച നിലയില്‍