ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ മൂന്നു തവണ നോക്കിയിട്ടും നടക്കാതെ വന്നതോടെ ക്വട്ടേഷന്‍ നല്‍കി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലെ ബുല്‍ധാനയിലാണ് സംഭവം. സംഭവത്തില്‍ പ്രകാശ് ഗവാന്‍ഡേ എന്നയാളെയും വാടകകൊലയാളികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
|
സ്‌കൂള്‍ അധ്യാപികയായ വൃശാലിയാണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ചാണ് കൊന്നത്. തുടക്കത്തില്‍ അപകടമെന്നു കരുതിയെങ്കിലും സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കാര്‍ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രകാശ് ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതാണെന്ന് വെളിപ്പെടുത്തിയത്. മനീഷ് സൂര്യവന്‍ഷി, മങ്കേഷ് ചുല്‍കര്‍ എന്നിവരാണ് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍.
ALSO READ: പശ്ചിമേഷ്യന്‍ യുദ്ധം: എണ്ണവില 100 ഡോളര്‍ കടന്നു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



