29
Mar 2026
Sun
29 Mar 2026 Sun
Man slits throats of four among mother

അമ്മയടക്കം മൂന്നുപേരുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. ബംഗളുരുവിലാണ് സംഭവം. രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയുമാണ്. മോഹന്‍ ഗൗഡയെന്ന 32കാരനാണ് അമ്മ ആശ(55), സഹോദരി വര്‍ഷിത(34), സഹോദരീ പുത്രന്‍ മായങ്ക്(11)എന്നിവരുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശയും വര്‍ഷിതയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കടുംകൈ ചെയ്യാന്‍ പോവുകയാണെന്ന് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചശേഷമായിരുന്നു മോഹന്‍ മൂവരുടെയും കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വീഡിയോ കിട്ടിയ ബന്ധുക്കള്‍ ഉടന്‍ തന്നെ വീട്ടിലേക്ക് പാഞ്ഞെത്തുകയായിരുന്നു. മുന്‍വശത്തെ കതക് പൂട്ടിയിട്ടിരുന്നതിനാല്‍ പിന്‍വശത്തു കൂടി ഇവര്‍ അകത്തുകയറി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ചനിലയില്‍ നാലുപേരെയും കാണുന്നത്. ഉടന്‍ തന്നെ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ചിട്ടി ബിസിനസ് നടത്തിയിരുന്ന മോഹന്‍ ആഡംബര ജീവിതമാണ് നയിച്ചുവന്നിരുന്നത്. ഇയാള്‍ പലര്‍ക്കും അഞ്ചുലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കാനുണ്ട്. ഈ ബാധ്യത തീര്‍ക്കുന്നതിന് യാതൊരു വിധ വഴിയും കാണാത്തതിനെ തുടര്‍ന്ന് കൂട്ടമരണത്തിന് കുടുംബം തീരുമാനിക്കുകായിരുന്നുവെന്നാണ് വിവരം.

ALSO READ: ബാങ്ക് ജീവനക്കാരുടെ പിഴവിനെ തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടിലെത്തിയത് 10 കോടി രൂപ