20
Feb 2026
Fri
20 Feb 2026 Fri
man throws lighter in to petrol tank while filling fuel in bike

ബൈക്കില്‍ പെട്രോള്‍ നിറയ്ക്കുന്നതിനു സമീപത്തു നിന്ന് സിഗരറ്റ് കത്തിക്കുന്നത് വിലക്കിയതോടെ ടാങ്കിലേക്ക് തീയെറിഞ്ഞ് യുവാവ്. ടാങ്കില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചതോടെ ബൈക്കിലിരുന്ന യുവാവും പമ്പ് ജീവനക്കാരനും ഓടി രക്ഷപ്പെട്ടു. ഛത്തീസ്ഗഡിലെ റായ്പൂറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉര്‍ലയിലെ കര്‍മ ചൗക്കിനു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്കില്‍ രണ്ടു യുവാക്കളെത്തുകയായിരുന്നു. ജീവനക്കാരന്‍ ബൈക്കിന്റെ ടാങ്കില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ പിന്നില്‍ ഇരുന്ന യുവാവ് ഈ സമയം ഇറങ്ങി നില്‍ക്കുകയും സിഗരറ്റിന് തീകൊടുക്കുകയുമായിരുന്നു.

ഇതു ശ്രദ്ധയില്‍പെട്ട ബൈക്കോടിച്ചിരുന്ന യുവാവ് കൂട്ടുകാരനെ തടഞ്ഞു. എന്നാല്‍ ഇതിഷ്ടപ്പെടാത്ത യുവാവ് ലൈറ്റര്‍ പെട്രോള്‍ ടാങ്കിലേക്കിടുകയായിരുന്നു. ഇതോടെ ടാങ്കില്‍ നിന്ന് തീ ആളിപ്പടര്‍ന്നു. ബൈക്ക് റൈഡറും പമ്പ് ജീവനക്കാരനും ഇതോടെ ഓടിപ്പോവുകയായിരുന്നു. ഇതിനു പിന്നാലെ പമ്പ് ജീവനക്കാരന്‍ അഗ്നിശമന ഉപകരണമെത്തിച്ച് തീ കെടുത്തുകയും ചെയ്തു.

തീ കെടുത്തുന്നതിനിടെ യുവാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പമ്പ് ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും പോലീസിനു കൈമാറുകയും ചെയ്തു. ധര്‍മേന്ദ്ര സിങ്, ഇമ്രാന്‍ എന്നിവരാണ് പിടിയിലായത്

ALSO READ: എംഡിഎംഎയുമായി യുവതി പിടിയില്‍