17
Nov 2024
Fri
17 Nov 2024 Fri
Manasi Parekh leads Malabar Gold & Diamonds campaign on transparent gold buying

ഗുജറാത്തി നടി മാനസ പരേഖ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസര്‍. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ഉത്തരവാദിത്വത്തോടെയുള്ള സ്വര്‍ണം വാങ്ങലിന് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പുതിയ കാംപയിന്റെ തുടക്കത്തോടനുബന്ധിച്ചാണ് പുതിയ ബ്രാന്‍ഡ് അംബാസഡറെ മലബാര്‍ ഗോള്‍ഡ് പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലബാര്‍ ഗോള്‍ഡിന്റെ കാംപയിന്റെ ഭാഗമാവുന്നതില്‍ തനിക്കതിയായ സന്തോഷമുണ്ടെന്ന് മാനസി പരേഖ് പറഞ്ഞു. ജനങ്ങളെ സ്വര്‍ണം വാങ്ങുന്നതിന് ആത്മവിശ്വാസമുള്ളവരാക്കി മാറ്റാന്‍ കാംപയിന്‍ സഹായിക്കും. സന്ധ്യസതയും സുതാര്യതയും കാംപയിന്‍ ഊന്നിപ്പറയുന്നതിനെ താനിഷ്ടപ്പെടുന്നുവെന്നും മാനസി വ്യക്തമാക്കി.

ടെലിവിഷനിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും ഡിജിറ്റല്‍ മീഡിയ, സാമൂഹിക മാധ്യമം, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയിലൂടെയുമാണ് മലബാര്‍ ഗോള്‍ഡ് കാംപയിന്‍ നടത്തുന്നത്. ഗുജറാത്തില്‍ സാംസ്‌കാരിക വേരുകള്‍ ശക്തമായുള്ളതിനാലാണ് മാനസി പരേഖിനെ കാംപയിനു വേണ്ടി തിരഞ്ഞെടുത്തതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. വിറാല്‍ ഷായാണ് കാംപയിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.