26
Mar 2026
Thu
26 Mar 2026 Thu
ashraf badaje sdpi

മഞ്ചേശ്വരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥി കെഎം അഷറഫിനെ പിന്‍വലിപ്പിക്കാന്‍ തീരുമാനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേശ്വരം ഉപ്പളയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിനിടെ രാജി സമര്‍പ്പിക്കുന്നതിന് വേണ്ടി സ്ഥാനാര്‍ഥി കെഎം അഷ്‌റഫ് കലക്ട്രേറ്റിലേക്ക് പോയി. മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ, ജില്ലാ സെക്രട്ടറി എഎച്ച് മുനീര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന മണിക്കൂറുകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി കെഎം അഷറഫ് മല്‍സര രംഗത്തിറങ്ങിയത്. അതോടെ മഞ്ചേശ്വരം സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറി.

എസ്ഡിപി സ്ഥാനാര്‍ഥിത്വം ബിജെപിയെ സഹായിക്കുമെന്ന് ആരോപിച്ച് യുഡിഎഫും ചില ചാനലുകളുമാണ് പ്രധാനമായും വിഷയം കത്തിച്ചു നിര്‍ത്തിയത്. സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കുന്നതിന് അവസാന നിമിഷവും യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

അഷ്റഫിന്റെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടതായി ഇന്നലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുല്‍ ലത്തീഫ് വെളിപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം പുനപ്പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം സൂചന നല്‍കി.