14
Nov 2025
Sat
14 Nov 2025 Sat
Manjeswaram native man dies in Al kobar

കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. അക്ബര്‍ (53) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയിരുന്ന അക്ബര്‍ താമസസ്ഥലത്ത് വച്ച് മരിച്ചത്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 വര്‍ഷമായി അല്‍കോബാറില്‍ പുസ്തക ഷോപ്പ് നടത്തി വരികയാണ്. കെഎംസിസി വെല്‍ഫയര്‍ വിഭാഗം പ്രതിനിധി ഇക്ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൂന്ന് മാസം മുമ്പ് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കാനുളള ശ്രമത്തിലായിരുന്നു അക്ബര്‍ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ALSO READ: 16കാരനും കൂട്ടുകാരും ചീറിപ്പാഞ്ഞ കാര്‍ നിരവധി വാഹനങ്ങളിലിടിച്ചുകയറ്റി; വയോധികയ്ക്ക് പരിക്ക്