റീല്‍സുണ്ടാക്കി ഹിറ്റ് ആകാനും കൂടുതല്‍ വ്യൂവേഴ്‌സിനെ കിട്ടാനുമായി എന്തും ച്യെയുന്ന തലമുറയാണ് ഇപ്പോഴത്തേത്. അത്തരക്കാര്‍ക്ക് പഠമായിരിക്കുകയാണ് ഫിലിപ്പിനി യുവാവിന്റെ ചെയ്തി. സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ ചുണ്ടുകള്‍ ഒട്ടിച്ചായിരുന്നു യുവാവിന്റെ പ്രാങ്ക്. പശതേച്ച് ഒട്ടിച്ച ശേഷം തുറക്കാന്‍ പറ്റില്ലെന്ന പോലെ പ്രാങ്ക് ചെയ്യാമെന്നാണ് യുവാവ് പദ്ധതിയിട്ടത്. എന്നാല്‍ പണി പാളുകയായിരുന്നു. ചുണ്ട് മുഴുവനായി ഒട്ടിപ്പോയ യുവാവിന്റെ വിഡിയോ എല്ലാ റീല്‍സുകാര്‍ക്കും നല്ലൊരു പാഠമാണെന്ന് സംഭവം പങ്കുവച്ച് നെറ്റിസണ്‍സ് പറയുന്നു.
|
View this post on Instagram
ഫിലിപ്പിന്‍സുകാരനായ യുവാവ് പങ്കുവച്ച പ്രാങ്ക് വിഡിയോ ബാഡിസ് ടിവി എന്ന ചാനലില്‍ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കടയില്‍ ഇരിക്കുന്ന മനുഷ്യന്‍ ഒരു സൂപ്പര്‍ഗ്ലൂ ട്യൂബ് പിടിച്ച് അത് ക്യാമറയില്‍ കാണിക്കുന്ന ദൃശ്യത്തോടെയാണ് ബാഡിസ് ടിവി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ ആരംഭിക്കുന്നത്. യുവാവ് ഒരു കടയിലിരിക്കുന്നതായും സൂപ്പര്‍ ഗ്ലൂ സാവകാശം തന്റെ ചുണ്ടുകളില്‍ മുഴുവനായും പുരട്ടുന്നതായി വിഡിയോയില്‍ കാണാം. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ യുവാവിന്റെ ചുണ്ടുകള്‍ പരസ്പരം ഒട്ടിപ്പിടിക്കുയായിരുന്നു.
ആദ്യം യുവാവിന് സാഹചര്യം രസകരമാണെന്ന് തോന്നിയതിനാല്‍ പ്രാങ്ക് വിജയിച്ചതുപോലെ ചിരിക്കുന്നു. എന്നാല്‍ പിന്നീട് വായ തുറക്കാന്‍ പാടുപെടുമ്പോള്‍ അവന്റെ ചിരി പെട്ടെന്ന് മങ്ങുന്നു. എത്ര ശ്രമിച്ചാലും അവന്റെ ചുണ്ടുകള്‍ അനങ്ങില്ലെന്ന് മനസ്സിലാക്കുമ്പോള്‍ അവന്റെ വിനോദം പരിഭ്രാന്തിയിലേക്ക് മാറുന്നു. നിമിഷങ്ങള്‍ക്കുശേഷം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതോടെ മുഖത്ത് ദൈന്യതയായി. കണ്ണീരും വന്ന് തുടങ്ങി.
വീഡിയോ ഏഴു ദശലക്ഷത്തിലധികം പേര്‍ കണ്ടു. കുറഞ്ഞത് അവന്റെ ചുണ്ടുകള്‍ അടച്ചുവെക്കാന്‍ അവന് ഒരു സവിശേഷ മാര്‍ഗമുണ്ടെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
Man’s Superglue Prank Goes Wrong, Seals His Lips Shut


