
എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു. പശ്ചിമബംഗാളിലെ ദുര്‍ഗാപുറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവിടുത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഒഡീഷ സ്വദേശിനിയാണ് ബലാല്‍സംഗത്തിനിരയായത്.
![]() |
|
കൂട്ടുകാരനൊപ്പം രാത്രി എട്ടരയോടെ കോളജ് ഗേറ്റിനു പുറത്തുനില്‍ക്കുമ്പോഴാണ് ഏതാനും പേര്‍ ഇവിടെയെത്തിയതും പെണ്‍കുട്ടിയെ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയതും. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ കൊണ്ടുപോയി.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഇവിടെ നിന്നുപോയി. ഇയാള്‍ക്കും ബലാല്‍സംഗത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചു. പോലീസ് പെണ്‍കുട്ടിയുടെ സുഹൃത്തടക്കം നിരവധി പേരെ ചോദ്യം ചെയ്തു.
ALSO READ: അവിഹിതബന്ധമെന്ന് സംശയം; പാലക്കാട് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു