28
Oct 2023
Thu
28 Oct 2023 Thu

ന്യൂസ്‌ ക്ലിക്ക് സംഭവത്തിൽ രണ്ടു പേരെയല്ല 46 പേരെയാണ് അറസ്റ്റ് ചെയ്തത് എന്ന വസ്തുത മുഴുവൻ മാധ്യമങ്ങളും മൂടി വച്ചുവെന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആയി ഉയർത്തപ്പെട്ട ആർ രാജഗോപാൽ പ്രസ്താവിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്ട് മാധ്യമപ്രവർത്തകൻ എൻ രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
46 പേരുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു അവരെ വീട്ടു തടങ്കലിൽ ആക്കിയ പോലെയാണ് ചെയ്തത് .
ജേണലിസ്റ്റുകൾ ഇനിയുള്ള കാലത്തു പത്രപ്രവർത്തനം മാത്രം പഠിച്ചാൽ പോരെന്നും നിയമം കൂടി പഠിച്ചില്ലെങ്കിൽ അതിജീവിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാട് ഇപ്പോൾ അങ്ങനെയാണ് . മറ്റുള്ളവരെ ഉദ്ധരിച്ചിട്ടായാലും നുണകൾ പറയാൻ പാടില്ല . ഏത് നേതാവിന്റെ പ്രസ്താവന ആയിരുന്നാലും അയാൾ പറഞ്ഞു എന്ന് പറഞ്ഞിട്ടായാലും ജനങ്ങൾക്കിടയിൽ തെറ്റായ പ്രചരണം നടത്തുന്നതാണ് അത് . അത് ശരിയാണോ എന്ന് വെരിഫൈ ചെയ്യാതെ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് പത്രപ്രവർത്തകർ മനസ്സിലാക്കണം . അദ്ദേഹം വ്യക്തമാക്കി .

പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് കെ പി റെജി അധ്യക്ഷനായിരുന്നു . ദി ഫോർത് ന്യുസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ , ഒ അബ്ദുറഹ്മാൻ , എം ഫിറോസ്‌ഖാൻ , സൈഫുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.