22
Jan 2023
Thu
22 Jan 2023 Thu

പട്‌ന: യൂട്യൂബറായ ഹര്‍ഷ് രജപുത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യൂട്യൂബിലെ വരുമാനം കൊണ്ട് താരം കഴിഞ്ഞ ദിവസം വാങ്ങിയത് 50 ലക്ഷത്തിന്റെ ഓഡി കാറാണ്. തന്റെ വീട്ടിലെ പശുവിന്റെ അടുത്ത് ഓഡി കാര്‍ നിര്‍ത്തി ഇട്ടിരിക്കുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്.
കൊവിഡ് കാലത്താണ് ഹര്‍ഷ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഫണ്ണി വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് താരം യൂ ട്യൂബിലെ താരം ആയത്. 2020ലാണ് താരം ചാനല്‍ തുടങ്ങുന്നത്. മാസം യൂട്യൂബില്‍ നിന്ന് ഹര്‍ഷ് ലഭിക്കുന്നത് എട്ട് ലക്ഷത്തിനടത്താണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് ലക്ഷം യൂട്യൂബില്‍ നിന്ന് എല്ലാ മാസവും ലഭിക്കും. കൂടാതെ പരസ്യയിനത്തില്‍ നാല് ലക്ഷം വേറെയും. ഈ വരുമാനം കൊണ്ടാണ് ഹര്‍ഷ് പുതിയ ഓഡി കാര്‍ വാങ്ങിയത്. 40 ലക്ഷമാണ് ഹര്‍ഷിന്റെ ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം. 27കാരനായ താരത്തിന്റെ ഏറ്റവും പോപ്പുലറായ ഒരു വീഡിയോ കണ്ടവര്‍ 20 മില്ല്യണ്‍ ആണ്.ബീഹാര്‍ പോലിസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡിന്റെ മകനായ ഹര്‍ഷ് തന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് നാട്ടുകാരും സമ്മതിക്കുന്നു.