ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ മെറാള്‍ല്‍യുടെ രണ്ടാമത്തെ അന്താരാഷ്ട്ര ഷോറൂം ദുബൈ അല്‍ ബര്‍ഷയില്‍ ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത ഇന്ത്യന്‍ അഭിനേത്രിയും മെറാല്‍ഡയുടെ ബ്രാന്‍ഡ് അംബാസഡറുമായ മൃണാള്‍ താക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെറാല്‍ഡയുടെ ആറാമത്തെയും അന്താരാഷ്ട്ര തലത്തില്‍ രണ്ടാമത്തെയും ഷോറൂമാണിത്.
|
മെറാല്‍ഡ ജ്വല്‍സ് ചെയര്‍മാന്‍ ജലീല്‍ എടത്തില്‍, മെറാള്‍ഡ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ ജസീല്‍ എടത്തില്‍, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം എ എന്നിവര്‍ പങ്കെടുത്തു. ഉപയോക്താക്കള്‍ക്ക് മികച്ച ഗോള്‍ഡ്, ഡയമണ്ട്, പോള്‍കി ആഭരണങ്ങള്‍ നല്‍കുക എന്നതാണ് മെറാല്‍ഡയുടെ പ്രധാന ലക്ഷ്യമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
മെറാല്‍ഡയുടെ ഉദ്ഘാടന ഓഫറുകളില്‍ 1.49% വരെ മേക്കിങ് ചാര്‍ജില്‍ ഇളവ് നല്‍കുന്നതിനൊപ്പം ഓരോ പര്‍ച്ചേസിലും സ്വര്‍ണ നാണയങ്ങളും സൗജന്യമായി നല്‍കും. ഇപ്പോള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കാരറ്റിന് 750 ദിര്‍ഹം കുറവില്‍ ബി ലവ് ഡയമണ്ട്‌സും സ്വന്തമാക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





