വാട്‌സാപ്പ് കമ്മ്യൂണിറ്റികളില്‍ ഇവന്റസ് ക്രിയേറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ അവതരിപ്പിച്ച് മെറ്റ. ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ ഒത്തുകൂടല്‍ പ്ലാന്‍ ചെയ്യുന്നത് ഇനി എളുപ്പമാവും. കമ്യൂണിറ്റി അനൗണ്‍സ്‌മെന്റ് ഗ്രൂപ്പുകളില്‍ അഡ്മിന്‍ പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനുള്ള സൗകര്യവും പുതിയ അപ്‌ഡേറ്റിലുണ്ട്. ( Meta adds new ways to organise events in WhatsApp Communities )
|
വാട്‌സാപ്പ് ചാനല്‍ വഴിയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ പ്രഖ്യാപനം നടത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ ഗ്രൂപ്പുകളില്‍ ഈ സൗകര്യം ലഭ്യമാവും.
ഒത്തുചേരലുകള്‍ വാട്‌സാപ്പ് വഴി നേരിട്ട് പ്ലാന്‍ ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റ് വഴി ഒരുങ്ങുന്നത്. വെര്‍ച്വല്‍ യോഗങ്ങളും ജന്മദിന പാര്‍ട്ടികളും മറ്റും ഇനി വാട്‌സാപ്പ് വഴി പ്ലാന്‍ ചെയ്യാം. ഗ്രൂപ്പിലുള്ള ആര്‍ക്കും ഇവന്റ് ക്രിയേറ്റ് ചെയ്യാം. ഗ്രൂപ്പ് അംഗങ്ങളുടെ പ്രതികരണം വഴി ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന് അറിയാന്‍ സാധിക്കും.
കമ്യൂണിറ്റിയിലുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. ക്രമേണ മറ്റു ഗ്രൂപ്പുകളിലും സൗകര്യം ലഭ്യമാവും.
അനൗണ്‍സ്‌മെന്റ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് കമന്റ് ഇടാനുള്ള സൗകര്യം അഡ്മിന് ഫീഡ്ബാക്ക് ലഭിക്കുന്നതിന് സഹായകമാവും. മറുപടികള്‍ ഗ്രൂപ്പ് ചെയ്ത് ചുരുക്കിയാണ് ഡിസ്‌പ്ലേ ചെയ്യുക. അടുത്ത മാസങ്ങളില്‍ ഗ്രൂപ്പുകളുമായും കമ്മ്യൂണിറ്റികളുമായും ബന്ധപ്പെട്ട കൂടുതല്‍ അപ്‌ഡേറ്റുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കും.


