17
Dec 2024
Sat
17 Dec 2024 Sat
missile attack in tel aviv

തെല്‍അവീവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവീവിലേക്ക് യമനില്‍ നിന്ന് മിസൈല്‍ ആക്രമണം.(Missile attack in Tel Aviv; several injured)  14 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരത്തിലെ പാര്‍ക്കിലാണ് മിസൈല്‍ പതിച്ചത്. മിസൈലിനെ പ്രതിരോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗ്ലാസും മൂര്‍ച്ചയുള്ള വസ്തുക്കളും തെറിച്ചാണ് പാര്‍ക്കിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതാണ് സൈന്യം പറയുന്നത്.

പോലീസും ബോംബ് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജനങ്ങള്‍ പ്രദേശത്തു നിന്ന് മാറിനില്‍ക്കണമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇസ്രായേലി സൈന്യം യമനിലെ തുറമുഖത്തും പവര്‍ സ്റ്റേഷനുകളിലും ബോംബിട്ടിരുന്നു. ഇതിന് തിരിച്ചടിയുണ്ടാവുമെന്ന് ഹൂത്തി വിമതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.