10
Mar 2026
Tue
10 Mar 2026 Tue
K Surendran and ML Aswini

കാസര്‍കോട്: കെ സുരേന്ദ്രനെ ചൊല്ലി കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷ എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്നാണ് അശ്വിനിയുടെ പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ പ്രഭാരിമാരായ എന്‍ മധു, പി രമേശന്‍ എന്നിവരും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും. ഇവിടുത്തെ പ്രസിഡന്റുമാരും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

കെ സുരേന്ദ്രന്‍ അനുയായികളെ മാത്രം പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കാസര്‍കോട് ബിജെപിയില്‍ അഭിപ്രായ ഭിന്നതകളുണ്ട്.