15
Sep 2024
Sat
15 Sep 2024 Sat
Modi Govt's Debt Soars; 176 lakh crore, an increase of 25 percent

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം കുമിഞ്ഞുകൂടുന്നു. 176 ലക്ഷം കോടിരൂപയാണ് നിലവിലെ പൊതുകടം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കടം. ഇതാണിപ്പോള്‍ 176 ലക്ഷം കോടിയിലെത്തി നില്‍ക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രത്തിന്റെ ആകെ കടത്തില്‍ 9.78 ലക്ഷം കോടിയാണ് ബാഹ്യ വായ്പ. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഇത് 8.50 ലക്ഷം കോടിയായിരുന്നു. 149 കോടിയുടെ ആഭ്യന്തര കടത്തില്‍ 104.5 കോടി രൂപയും ബോണ്ടുകളിലൂടെയുള്ള വായ്പകളാണ്. സെക്യൂരിറ്റികള്‍ വഴി 27 ലക്ഷം കോടി രൂപയും ടി ബില്ലുകള്‍ വഴി 10.5 ലക്ഷം കോടി രൂപയും സ്വര്‍ണ ബോണ്ടുകള്‍ വഴി 78,500 കോടിരൂപയും സമാഹരിച്ചു.

പാദവാര്‍ഷികമായ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് വായ്പയിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 4.6 ശതമാനം വര്‍ധനയുണ്ടായിടത്ത് ഇത്തവണ 1.2 ശതമാനം മാത്രമാണെന്ന ഏക ആശ്വാസമാണ് കേന്ദ്രത്തിനുള്ളത്.

ഈ സാമ്പത്തിക വര്‍ഷം വായ്പാ പരിധി 14.1 ലക്ഷം കോടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 6.61 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് നീക്കം.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കോവിഡും സാമ്പത്തിക മാന്ദ്യവുമാണ് ഇന്ത്യയുടെ സമ്പദ്‌മേഖലയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചത്. 2026 സാമ്പത്തിക വര്‍ഷം മുതല്‍ കടത്തില്‍ കുറവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍.

Modi Govt’s Debt Soars; 176 lakh crore, an increase of 25 percent