29
Jul 2023
Tue
29 Jul 2023 Tue

കോട്ടയം: എംഎൽഎയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. ‘എവിടെ’യാണെന്ന് ചോദിച്ച ശേഷം ‘തനിക്കൊരു സഹായം ആവശ്യ’മാണെന്ന് സന്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് ‘ഗൂഗിള്‍ പേ ഉണ്ടോ’യെന്ന് ചോദിക്കുന്നു. ഉണ്ടെന്ന് പറയുമ്പോള്‍ ‘തന്‍റെ സുഹൃത്തിന് കുറച്ച് പണം അയയ്ക്കാമോ’ എന്നും ചോദിക്കുന്നു. സന്ദേശം ലഭിച്ചവര്‍ സംശയം തോന്നി എംഎല്‍എയോട് ചോദിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.

വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സംഭവത്തില്‍ പൊലീസിൽ പരാതി നൽകുമെന്നും എംഎൽഎ അറിയിച്ചു.