നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കരുളായില്‍ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ അമ്മായിമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
ഇന്ന് പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്‌നം ഉണ്ടായിരുന്നതായാണ് വിവരം.
പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. രജിലയെ മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല,
നിലവില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. രജിലയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.



