14
Nov 2025
Fri
14 Nov 2025 Fri
Neyyattinkara native man dies in Dammam

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു. കാരകോണം സ്വദേശി അരുണ്‍ കുമാര്‍(48) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട അരുണ്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു അരുണ്‍. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം സൗദിയിലുണ്ട്. മൃതദേഹം അല്‍കോബാര്‍ അല്‍മന ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ALSO READ: വെഞ്ഞാറമ്മൂട്ടില്‍ ഉസ്താദ് തല്ലിയതിന് ദറസില്‍ നിന്നിറങ്ങിപ്പോയ 14കാരനെ കാണാനില്ല