കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ്, യുണൈറ്റഡ് കിങ്ഡത്തിലെ (യുകെ) വെയില്‍സിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. വെയില്‍സ് സര്‍ക്കാരിന് കീഴിലുള്ള (എന്‍.എച്ച്.എം) സ്ഥാപനങ്ങളിലേക്കാണ് റിക്രൂട്ടിങ് നടക്കുന്നത്. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.
|
അവസാന തീയതി: 2025 ഒക്ടോബര്‍ 5
യോഗ്യതകള്‍:
വിദ്യാഭ്യാസ യോഗ്യത: BSc നഴ്‌സിങ് അല്ലെങ്കില്‍ GNM.
ഇംഗ്ലീഷ് ഭാഷാ യോഗ്യത: സാധുതയുള്ള IELTS/OET യുകെ സ്‌കോര്‍ ഉണ്ടായിരിക്കണം.
അധിക യോഗ്യത: മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.റ്റി (CBT) പൂര്‍ത്തിയാക്കിയിരിക്കണം.
പ്രവൃത്തി പരിചയം:
മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരായിരിക്കണം.
കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:
OSCEക്ക് മുന്‍പ് £27,898 ബ്രിട്ടീഷ് പൗണ്ട് (33.38 ലക്ഷം)
OSCE വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ £31,515 ബ്രിട്ടീഷ് പൗണ്ട് (ബാന്റ് 5) (37.76 ലക്ഷം രൂപ)
ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.
അപേക്ഷിക്കേണ്ട രീതി
[email protected] എന്ന മെയിലിലേക്കാണ് അപേക്ഷി അയക്കേണ്ടത്.

സമര്‍പ്പിക്കേണ്ട രേഖകള്‍:
ബയോഡാറ്റ (CV)
OET /IELTS സ്‌കോര്‍ കാര്‍ഡ്
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍
പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
രേഖകളുടെ സാധുത: എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുണ്ടാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെബ്‌സൈറ്റ്: www.norkaroots.kerala.gov.in
ഫോണ്‍ നമ്പറുകള്‍ (ഓഫീസ് സമയത്ത്): 04712770536, 539, 540, 577
നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ (24 മണിക്കൂര്‍ ടോള്‍ ഫ്രീ):
ഇന്ത്യയില്‍ നിന്നും: 1800 425 3939
വിദേശത്തുനിന്നും (മിസ്സ്ഡ് കോള്‍ സര്‍വ്വീസ്): +918802 012 345
NORKA is recruiting Malayali nurses for Wales





