14
Jan 2024
Wed
14 Jan 2024 Wed

നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസിയാണോ.? സംരംഭം തുടങ്ങാന്‍ പണമില്ലേ? നിങ്ങള്‍ക്ക് ഇത്രയും അവസരങ്ങളുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വിവിധ പദ്ധതികളുണ്ട്. എന്നാല്‍ മിക്ക പ്രവാസികളും അതേ കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM) പദ്ധതിയാണ് ഇതില്‍ പ്രാധാനം. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത് ലക്ഷം രൂപ വരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് വഴി സംരംഭകര്‍ക്ക് നല്‍കിവരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്ത്, നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും മേളയിലേക്ക് അപേക്ഷിക്കാം.

പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്സ്‌പോര്‍ട്ടിന്റെ കോപ്പിയും,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതിവിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക