എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. ബിഡിജെഎസ് നേതാവും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ഐക്യനീക്കവുമായി എന്‍എസ്എസ് നേതാക്കളെ കാണാന്‍ വരാനിരിക്കെയാണ് സുപ്രധാന നീക്കം. തുഷാര്‍ വെള്ളാപ്പള്ളി എന്‍എസ്എസ് ആസ്ഥാനത്തേക്കു വരാന്‍ അനുവാദം ചോദിച്ചെങ്കിലും ഇതു നിരസിച്ചു. എസ്എന്‍ഡിപി യുമായി ഐക്യം വേണ്ടെന്ന് തീരുമാനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എന്‍ഡിഎ നേതാവിനെ ഐക്യനീക്കവുമായി എന്‍എസ്എസ് ആസ്ഥാനത്തേക്ക് അയയ്ക്കാനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
|
എന്‍ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.
നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഭൂരിഭാഗം പേരും സാമുദായിക ഐക്യ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനൊപ്പം സുകുമാരന്‍ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചതോടെയാണ് തീരുമാനമായത്.
ALSO READ: വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍





