സൗദി അറേബ്യയിൽ നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിലുള്ള
|
ഒഡെപെക് വഴിയാണ് റിക്രൂട്ട്മെൻ്റ്.
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത്. നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
കുറഞ്ഞ ശമ്പളം SAR-4110 (ഇന്ത്യൻ രൂപ 90,000 – 1,00,000). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. വിസ, താമസസൗകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
2024 ജുൺ മാസം 29ന് നകം [email protected] ൽ അപേക്ഷ അയയ്ക്കണം.


