വടക്കന്‍ ഇസ്രായേലിനു നേരെയുണ്ടായ ഹിസ്ബുല്ല ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസായ മാഗന്‍ ഡേവിഡ് അഡോം വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മഹാനയിം ജങ്ഷനിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
|
അതേസമയം ഇറാനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ബീര്‍ഷെബയിലെ സൊറോക മെഡിക്കല്‍ സെന്ററിലെ ഡോക്ടറിന് ഇറാന്‍ മിസൈലാക്രമണത്തില്‍ പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ നഗരമായ സാഫദിലും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പതിക്കുകയുണ്ടായി. വടക്കന്‍ ഇസ്രായേലിലുടനീളം ഇറാന്‍ മിസൈലുകള്‍ക്കെതിരേ സൈറണുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.





