ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലുമുള്ള പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പപ്പ) സംഘടിപ്പിച്ച സൗഹൃദ സംഗമം പപ്പോത്സവം 2k25 ആവേശമായി. നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കൂട്ടായ്മയുടെ വാര്‍ഷിക സംഗമത്തില്‍ കുടുംബങ്ങളടക്കം എഴുന്നൂറോളം പേര്‍ പങ്കെടുത്തു.
|
ഗാനമേള കുട്ടികളുടെയും നാട്ടുകാരുടെയും കലാപരിപാടികള്‍ തുടങ്ങിയവ പരിപാടിക്ക് മിഴിവേകി. സാംസ്‌കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. പപ്പയുടെ ഐക്യത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ നിതിന്‍ ജോര്‍ജ് ആരോഗ്യ സെമിനാര്‍ നടത്തി.
പപ്പ പ്രസിഡന്റ് നെര്‍ഷാദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ ആശംസകള്‍ നേര്‍ന്നു. എ ടി ഇസ്ഹാക്, എ ടി അമ്പു, റസാഖ് റീഗള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പരിപാടി കണ്‍വീനര്‍ ബാവ ചെമ്പ്രശ്ശേരി, ഫൈസല്‍ കൊടശ്ശേരി, അബു സിദ്ദിഖ് എന്നിവരാണ് വേദി നിയന്ത്രിച്ചത്. ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരത്തില്‍ പഞ്ചായത്തിലെ പതിനാലോളം ക്ലബ്ബുകള്‍ പങ്കെടുത്തു.
വിജയികള്‍ക്ക് ബാവ ചെമ്പ്രശേരി, ആപ കൊടശ്ശേരി, നൗഷാദ് വിപി, സമീര്‍ വളരാട്, ഹക്കീം, അമീന്‍ എ ടി, ഷാഫി മഹമൂദ്, ബഷീര്‍, അന്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. ഫൈസല്‍ കൊടശ്ശേരി സ്വാഗതവും സമീര്‍ വി പി നന്ദിയും പറഞ്ഞു. ഖാലിദ്, ഷംസു, മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങിനെത്തിയവര്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നിരവധി ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ALSO READ: കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു






