കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു. കുവൈത്തിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതിയാണ് 2001 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ പരമിത ത്രിപാഠി. എംബസി അങ്കണത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരമിത ത്രിപാഠി സ്ഥാനമേറ്റെടുത്തത്. തുടർന്ന്, കുവൈത്ത് വിദേശകാര്യ സഹമന്ത്രി (പ്രോട്ടോകോൾ) അബ്ദുൽ മുഹ്സിൻ ജാബർ അൽ സെയ്ദിനെ സന്ദർശിച്ച് അവർ അധികാര പത്രം കൈമാറി.
|
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഊർജം, വ്യാപാരം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കാൻ ചർച്ചയിൽ ധാരണയായി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





