12
Aug 2025
Tue
12 Aug 2025 Tue
People bathe with soap in Canada lake. Video sparks outrage over pollution concerns

ഒട്ടവ: കാനഡയിലെ പ്രശസ്ത തടാകത്തില്‍ ഇന്ത്യക്കാര്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചത് വിവാദത്തില്‍. സംരക്ഷിതമായ തടാകത്തില്‍ എണ്ണയും സോപ്പും ഉപയോഗിച്ചത് മലിനീകരണ ആശങ്കകള്‍ ഉയര്‍ത്തിയതോടെ സംഭവത്തില്‍ കനേഡിയന്‍ പോലീസ് അന്വേഷണം തുടങ്ങി. കാനഡയിലെ ബ്രാംപ്ടണിലെ പൊതു തടാകത്തില്‍ ആണ് ഇന്ത്യക്കാര്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായ പ്രതിഷേധത്തിനും പാരിസ്ഥിതിക ആശങ്കകള്‍ക്കും കാരണമായി.

whatsapp കാനഡയിലെ തടാകത്തില്‍ ഇന്ത്യക്കാര്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിച്ചു, വിഡിയോ വൈറല്‍; പിന്നാലെ അന്വേഷണം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ദമ്പതികള്‍ വെള്ളത്തില്‍ കുളിക്കുന്നതും സോപ്പ് ഉപയോഗിച്ച് കഴുകുന്നതും കാണിക്കുന്ന വീഡിയോ, കിര്‍ക്ക് ലുബീമോവ് എന്ന ഉപയോക്താവ് ആണ് എക്‌സില്‍ പങ്കിട്ടത്. ‘കാനഡയിലെ കടല്‍ത്തീരങ്ങള്‍ വിദേശികളുടെ കുളികളായി മാറുകയാണ്. മൂന്നാം ലോക രാജ്യമായി കാനഡയുടെ പരിവര്‍ത്തനം അനുദിനം നടക്കുന്നു’- ലുബിമോവ് പറഞ്ഞു.

തടാകത്തില്‍ സോപ്പും എണ്ണയും നിരോധിച്ചതാണെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. സോപ്പുകളും ഡിറ്റര്‍ജന്റുകളും ജലാശയങ്ങളെ മലിനമാക്കുമെന്നും ജലജീവികളെ ദോഷകരമായി ബാധിക്കുമെന്നും നിരവധി പേര്‍ കൂട്ടിച്ചേര്‍ത്തു.

 

View this post on Instagram

 

A post shared by India ego (@indiaego)


ചിലര്‍ ഈ നടപടിയെ നിരുത്തരവാദപരമെന്ന് വിശേഷിപ്പിക്കുകയും അപലപിക്കുകയും മെച്ചപ്പെട്ട പൊതു അവബോധം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, വിഡിയോയിലുള്ളത് ഇന്ത്യക്കാരാണെന്ന് കനേഡിയന്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

People bathe with soap in . Video sparks outrage over pollution concerns

A video of people bathing with soap in a public lake in Brampton, Canada has triggered widespread outrage and environmental concerns. Kirk Lubimov shared the video on X that shows two couples lathering up and rinsing off in the water that several sections of the internet pointed out is harmful and prohibited.