തൃശൂർ: കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ. കാലടി ശ്രീശങ്കരാചാര്യ കോളജിലെ പൂർവ വിദ്യാർഥി കൂടിയായ രോഹിത്(24)ആണ് അറസ്റ്റിലായത്.(photographer arrested for sharing college girl students photo shared to porn groups)
|
ബിരുദ വിദ്യാർഥിനിയാണ് ഇയാൾക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇയാളുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. അതേസമയം രോഹിത്തിനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പഠനം പൂർത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നത്.
കോളജിലെ വിദ്യാർഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും ഇയാൾ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു. ഇയാൾ അറസ്റ്റിലായതിനു പിന്നാലെ കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതായാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





