തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ചതടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ കൂട്ടി. നവംബര്‍ മാസം തന്നെ ഇത് വിതരണം ചെയ്യും.
|
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. ആശമാര്‍ക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നെല്ലിന്റെ സംഭരണ വില 30 രൂപ ആക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ട്രാന്‍സ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ALSO READ: കോഴിക്കോട്ട് 16കാരിയെ നിരവധി തവണ ലൈംഗിമായി പീഡിപ്പിച്ച 20കാരന്‍ പിടിയില്‍




