28
Feb 2026
Sat
28 Feb 2026 Sat
plane carrying bank notes crashed on highway killed 20

നോട്ടുകളുമായെത്തിയ വിമാനം തകര്‍ന്നുവീണ് 20 മരണം. മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. ബൊളീവിയയിലാണ് സംഭവം. ബൊളീവിയന്‍ എയര്‍ ഫോഴ്‌സിന്റെ ഹെര്‍കുലസ് വിമാനമാണ് തകര്‍ന്നുവീണത്. പുതുതായി അച്ചടിച്ച കറന്‍സുകളുമായി വരുമ്പോഴാണ് വിമാനം തിരക്കേറിയ ഹൈവേയില്‍ തകര്‍ന്നുവീണത്. തലസ്ഥാനമായ ലാ പാസിനു സമീപമാണ് അപകടം. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ ആല്‍ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിനീങ്ങുകയും സമീപത്തുള്ള റോഡിലേക്ക് വീഴുകയുമായിരുന്നു. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് ചിതറിത്തെറിച്ച നോട്ടുകള്‍ പെറുക്കാന്‍ നിരവധിപ്പേര്‍ തടിച്ചുകൂടി. ഇതോടെ അധികൃതര്‍ ഇവര്‍ക്കെതിരേ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ALSO READ: പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ