15
Aug 2024
Sat
15 Aug 2024 Sat
Brazil plane crash

സാവോ പോളോ: ബ്രസീലില്‍ സാവോ പോളോയില്‍ വിമാനം തകര്‍ന്നു വീണ് 62 മരണം. (plane-crashes-in-downtown-brazil-62-deaths) വിന്‍ഹെഡോ നഗരത്തിലാണ് വിമാനം വീണത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായി പരാനയിലെ കസ്‌കാവലില്‍നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്ക് പോവുകയായിരുന്നു വിമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രസീല്‍ എയര്‍ലൈനായ വോപാസ് ലിന്‍ഹാസ് ഏരിയസിന്റെ എ.ടി.ആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നത്. വിമാനം വീഴുന്നതിന്റെയും പ്രദേശത്തുനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു.

അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസമയത്ത് തെക്കന്‍ ബ്രസീലില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്ന പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ സദസ്സിനോട് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അഭ്യര്‍ഥിച്ചു.