27
May 2026
Mon
27 May 2026 Mon
plus one admission

2026-27 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്നു മുതല്‍. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഔദ്യോഗിക HSCAP പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന HSCAP സംവിധാനത്തിലൂടെ ഒറ്റ അപേക്ഷ ഉപയോഗിച്ച് നിരവധി സ്‌കൂളുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവേശന യോഗ്യത

എസ്.എസ്.എല്‍.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി തുടങ്ങിയ സ്‌കീമുകളില്‍ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ എസ്.എസ്.എല്‍.സിക്ക് തുല്യമായ പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി ഗ്രേഡോ തത്തുല്യമായ മാര്‍ക്കോ നേടി ഉന്നത പഠനത്തിന് യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് സംവിധാനം നിലവിലില്ലാത്ത സ്‌കീമുകളില്‍ പരീക്ഷ എഴുതിയവരുടെ മാര്‍ക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. സി.ബി.എസ്.ഇ സ്ട്രീമില്‍ നിന്ന് ഉപരിപഠനത്തിനായി സി.ബി.എസ്.ഇ ബോര്‍ഡ് തല പരീക്ഷയില്‍ യോഗ്യത നേടണം.
അപേക്ഷകര്‍ക്ക് 2026 ജൂണ്‍ 1-ന് 15 വയസ് പൂര്‍ത്തിയായിരിക്കണം. 20 വയസ് കവിയാനും പാടില്ല.

അപേക്ഷ സമര്‍പ്പിക്കാന്‍

അപേക്ഷകര്‍ക്ക് സ്വന്തമായോ, പത്താം ക്ലാസ് പഠിച്ച സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യം ഉപയോഗിച്ചോ അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കുകളുടെ സഹായവും ലഭിക്കും.

ALSO READ: പ്ലസ് ടു പരാജയപ്പെട്ടു, വീട്ടുകാരോട് പറഞ്ഞത് 92% മാര്‍ക്കെന്ന്; കര്‍ണാടകയിലെ നീറ്റ് പരീക്ഷാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ട്വിസ്റ്റ്

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍ നടക്കുന്നത്. www.admission.dge.keral.gov.in– ല്‍ ‘Click for Higher Secondary Admission’ വഴി പ്രവേശിച്ച് create CANDIDATE LOGIN-SWS എന്ന ലിങ്ക് ഉപയോഗിച്ച് ലോഗിന്‍ സൃഷ്ടിക്കാം. മൊബൈല്‍ OTP ഉപയോഗിച്ച് സുരക്ഷിത പാസ്വേഡ് സജ്ജമാക്കണം.

തുടര്‍ നടപടികള്‍

അപേക്ഷ സമര്‍പ്പണം
വിവര പരിശോധന
ട്രയല്‍ അലോട്ട്‌മെന്റ്
പരിശോധന
ഓപ്ഷന്‍ പുനഃക്രമീകരണം
അലോട്ട്‌മെന്റ് പരിശോധന
രേഖകള്‍ സമര്‍പ്പിക്കല്‍
ഫീസ് അടയ്ക്കല്‍
എല്ലാം ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണ് നടത്തേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്‌മെന്റ് നേടിയതായി കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രജിസ്‌ട്രേഷന്‍
താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണം:
എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍
ജനനത്തീയതി
മൊബൈല്‍ നമ്പര്‍
ഇമെയില്‍ ഐഡി
ശേഷം പാസ്വേഡ് സൃഷ്ടിക്കണം

2. അപേക്ഷ ഫോം പൂരിപ്പിക്കല്‍
അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്:
വ്യക്തിഗത വിവരങ്ങള്‍
അക്കാദമിക് വിവരങ്ങള്‍
സംവരണ വിവരങ്ങള്‍
ബോണസ് പോയിന്റ് വിവരങ്ങള്‍

3. സ്‌കൂളുകളും കോഴ്‌സുകളും തിരഞ്ഞെടുക്കല്‍
വിദ്യാര്‍ഥികള്‍ക്ക് ജില്ല, സ്‌കൂള്‍, സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്‌സ് കോംപിനേഷനുകള്‍ തിരഞ്ഞെടുക്കാം.
ഓപ്ഷനുകള്‍ മുന്‍ഗണന അനുസരിച്ച് ക്രമീകരിക്കണം.

4. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക

എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
സ്‌പോര്‍ട്‌സ് /എന്‍.സി.സി സര്‍ട്ടിഫിക്കറ്റ്പരിശോധിച്ച് അപേക്ഷ സമര്‍പ്പിക്കുക.
എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അപേക്ഷയുടെ പ്രിന്റ് കോപ്പി സൂക്ഷിക്കണം.
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ട

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം അതത് മാനേജ്‌മെന്റുകള്‍ നടത്തും. കമ്മ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് സ്‌കൂളുകളില്‍നിന്ന് പ്രത്യേക അപേക്ഷ ഫോം വാങ്ങി സമര്‍പ്പിക്കണം.

ട്രയല്‍ അലോട്ട്‌മെന്റ്

ആദ്യ അലോട്ട്‌മെന്റിന് മുമ്പ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
വിവരങ്ങളില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താം.
സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍ എന്നിവയും ഈ ഘട്ടത്തില്‍ മാറ്റാം.

അലോട്ട്‌മെന്റ് പ്രക്രിയ

മൂന്ന് മുഖ്യ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും.
ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
താഴ്ന്ന ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടാം.
ബോണസ് പോയിന്റ്
ഒരു വിദ്യാര്‍ഥിക്ക് പരമാവധി 10 ബോണസ് പോയിന്റ്
ജവാന്‍മാരുടെ മക്കള്‍ -5 പോയിന്റ്
എക്‌സ് സര്‍വിസുകാരുടെ മക്കള്‍ -3 പോയിന്റ്
എന്‍.സി.സി / സ്‌കൗട്ട് & ഗൈഡ് / സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്-2 പോയിന്റ്
ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍- 1 പോയിന്റ്
അതേ സ്‌കൂളിലെ വിദ്യാര്‍ഥി-2 പോയിന്റ്
അതേ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോര്‍പറേഷന്‍-2 പോയിന്റ്
അതേ താലൂക്ക് -1 പോയിന്റ്
കേരള സിലബസ് എസ്.എസ്.എല്‍.സി വിജയികള്‍ – 3 പോയിന്റ്
മൈനസ് പോയിന്റ്

ആദ്യ ശ്രമത്തില്‍ യോഗ്യത നേടാത്ത വിദ്യാര്‍ഥികളുടെ ആകെ ഗ്രേഡ് പോയിന്റില്‍നിന്ന് ഓരോ വര്‍ഷത്തിനും ഒരു പോയിന്റ് വീതം കുറയ്ക്കും. എന്നാല്‍ SAY പരീക്ഷ വിജയിച്ചവര്‍ക്ക് മൈനസ് പോയിന്റ് ബാധകമല്ല.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് രണ്ട് ഘട്ടങ്ങളുള്ള ഓണ്‍ലൈന്‍ സംവിധാനം തുടരും. ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷ സമര്‍പ്പിക്കാം.
സബ്ജക്ട് കോംപിനേഷനുകള്‍
ഹയര്‍ സെക്കന്‍ഡറിയില്‍ ആകെ 45 സബ്ജക്ട് കോംപിനേഷനുകളുണ്ട്:
ഹ്യുമാനിറ്റീസ് – 32
സയന്‍സ് – 9
കൊമേഴ്സ് – 4.

Plus one admission started today

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക