12
Oct 2025
Sun
മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹ നിശ്ചയച്ചടങ്ങ്. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവീട്ടുകാര്ക്കുമെതിരേ കേസെടുത്തു.
![]() |
|
മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14കാരിയുടെ വിവാഹമാണ് കൗമാരക്കാരനുമായി നിശ്ചയിച്ചത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയച്ചടങ്ങ്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കാടാമ്പുഴ പോലീസ് വിവാഹം നിശ്ചയവേദിയിലെത്തുകയും പെണ്‍കുട്ടിയെ ഏറ്റെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീട്ടുകാരായ 10 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: ഡ്രില്ലിങ് മെഷീന് തലയില്‍ തുളച്ചുകയറി രണ്ടരവയസ്സുകാരന് മരിച്ചു