18
Jan 2026
Sat
18 Jan 2026 Sat
police rescued 12 year old boy chained for 2 months by parents

വികൃതിമാറ്റാന്‍ 12കാരനായ മകനെ ദമ്പതികള്‍ ചങ്ങലയ്ക്കിട്ടത് രണ്ടുമാസത്തോളം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മകന്റെ മോശം പെരുമാറ്റം പരിഹരിക്കുന്നതിനായാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. കൂലിപ്പണിക്കാരാണ് ദമ്പതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ ദിവസവും ജോലിക്കു പോവുന്നതിനു മുമ്പ് ഇവര്‍ മകനെ ചങ്ങലയില്‍ ബന്ധിക്കുകയാണ് ചെയ്തിരുന്നത്. ഈ വിവരം അയല്‍വാസികളാണ് അധികൃതരെ അറിയിച്ചത്. വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വീടിനുള്ളില്‍ കൈയും കാലും ബന്ധിച്ച നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടിയെ മോചിപ്പിച്ചു. ചങ്ങല ബന്ധിച്ചതിന്റെ മുറിവുകള്‍ കുട്ടിയുടെ കൈയിലും കാലിലും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച കുട്ടി മാതാപിതാക്കളെ തീരെ അനുസരിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് കുട്ടി ഓടിപ്പോവുകയും മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മകന്റെ ദുസ്സ്വഭാവം മാറ്റാന്‍ ചങ്ങലപ്രയോഗത്തിലേക്ക് മാതാപിതാക്കള്‍ കടന്നത്.

ALSO READ: മറ്റത്തൂരില്‍ ബിജെപി പിന്തുണയില്‍ വിജയിച്ച പ്രസിഡന്റ് രാജിവയ്‌ക്കേണ്ട; വൈസ് പ്രസിഡന്റിനെ രാജിവയ്പിച്ച് വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്