14
Jun 2024
Thu
14 Jun 2024 Thu
PG admission rules revised

ബിരുദാനന്തര ബിരുദ പ്രവേശന മാനദണ്ഡങ്ങള്‍
സമഗ്രമായി പരിഷ്‌കരിച്ച് യുജിസി. ബി.ടെക്. ഇല്ലാത്തവര്‍ക്കും എം.ടെക്കിനു ചേരാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പരിഷ്‌കരണം. ( Post Graduate Admission Criteria revised by UGC ) ഇതിനു പുറമേ, ഏതുവിഷയത്തില്‍ ബിരുദമെടുത്താലും ആ വിഷയത്തില്‍ മാത്രമൊതുങ്ങാതെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമു ള്ള വിഷയത്തില്‍ പി.ജി.ക്കു ചേരാനും പുതിയ മാര്‍ഗരേഖ വഴിയൊരുക്കും. ഇതിനായി സര്‍വകലാശാലകളില്‍ പ്രത്യേക പ്രവേശനപരീക്ഷ നടപ്പാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.ജി.സി. പുതിയ മാര്‍ഗരേഖ പുറത്തിറക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും സമാന പരിഷ്‌കണങ്ങള്‍ നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ബി.ടെക്. കഴിഞ്ഞവര്‍ക്ക് എം.ടെക്. പ്രവേശനം നല്‍കുന്നതാണ് നിലവിലെ രീതി. കൂടാതെ, ഫിസിക്‌സും കെമിസ്ട്രിയും പോലുള്ള നിശ്ചിത വിഷയങ്ങളില്‍ എം.എസ്.സിയുള്ളവര്‍ക്കും എം.ടെക്കിനു ചേരാം. ഇനി പി.ജി. ചെയ്യാ തെതന്നെ വിദ്യാര്‍ഥികള്‍ക്ക് എം.ടെക്കിന് അവസരമൊരുങ്ങും.

പുതിയ മാര്‍ഗരേഖ വന്നതോടെ, സയന്‍സിലും ഗണിതത്തിലും സാങ്കേതികവിദ്യയിലും നാലുവര്‍ഷ ഡിഗ്രി നേടിയവര്‍ക്ക് എം.ടെക്കിനു പ്രവേശനം ലഭിക്കും. ഈ വിദ്യാര്‍ഥികള്‍ അനുബന്ധ വിഷയത്തില്‍ നാലുവര്‍ഷ ബിരുദം നേടിയാല്‍ മതിയെന്നാണ് വ്യവസ്ഥ.