28
Jan 2024
Sat
28 Jan 2024 Sat

കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷയെയാണ് കാറിടിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ സർജറിക്ക് വിധേയമാക്കി. തുടർന്നാണ് ​ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.