08
Oct 2023
Sun
08 Oct 2023 Sun

പത്തനംതിട്ട: ആറന്മുളയിൽ പള്ളിയിൽ പ്രാർഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ‌കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് എന്ന 63കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകുംമുമ്പ് പ്രാർഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തുപറഞ്ഞെങ്കിലും ഒളിച്ചുവയ്ക്കാൻ സമ്മർദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്.

എന്നാൽ വിവരം സ്പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് പിടികൂടിയത്. പോക്സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവയ്ക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക