
റിയാദ്: സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെടുന്ന അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് അന്തരിച്ചു. ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് 20 വര്‍ഷമായി കോമയിലുള്ള അല്‍വലീദ് ബിന്‍ ഖാലിദ് രാജകുമാരന്‍ തന്റെ 36ാം വയസ്സിലാണ് മരിച്ചത്. 2005ല്‍ ഉണ്ടായ ഒരു ദാരുണമായ വാഹനാപകടത്തെ തുടര്‍ന്ന് 20 വര്‍ഷം അദ്ദേഹം കോമയിലായിരുന്നു. സമ്പന്നതയുടെയും പ്രൗഢിയുടെയും അടയാളമായ സൗദിയിലെ അല്‍ സഊദ് രാജകുടുംബത്തിലെ നോവായിരുന്നു ‘ദി സ്ലീപ്പിംഗ് പ്രിന്‍സ്’.
![]() |
|
ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍ തന്റെ മകന്റെ വേര്‍പ്പാടില്‍ അനുശോചിച്ചുകൊണ്ട് എക്‌സ് അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ‘ശാന്തനായ ആത്മാവേ, നിന്റെ രക്ഷിതാവിങ്കലേക്ക് സന്തുഷ്ടനും പ്രസന്നനുമായി മടങ്ങിവരിക. എന്റെ ദാസന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. സ്വര്‍ഗത്തില്‍ പ്രവേശിക്കുക. ദൈവത്തിന്റെ ഇഷ്ടത്തിലും കല്‍പ്പനയിലും വിശ്വസിക്കുന്ന ഹൃദയങ്ങളോടും അഗാധമായ ദുഃഖത്തോടും ദുഃഖത്തോടും കൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മകന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ വേര്‍പ്പാടില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. അദ്ദേഹത്തോട് അല്ലാഹു കരുണ കാണിക്കട്ടെ- അദ്ദേഹം ട്വീറ്റ്‌ചെയ്തു.
ഇന്ന് മയ്യിത്ത് നിസ്‌കാരം നിര്‍വഹച്ച ശേഷം മറവുചെയ്യും. തിങ്കളാഴ്ച, ചൊവ്വാഴ്ച എന്നിങ്ങനെ മൂന്ന് ദിവസം ദുഃഖാചരണങ്ങള്‍ തുടരുമെന്നും ഖാലിദ് രാജകുമാരന്‍ പ്രഖ്യാപിച്ചു.
രാജകുമാരന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അനുശോചനപ്രവാഹമാണ്. അന്തരിച്ച രാജകുമാരനോട് കരുണ കാണിക്കണമെന്ന് ദൈവത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഉപയോക്താക്കള്‍ കുടുംബത്തോടുള്ള പ്രാര്‍ത്ഥനകളും അനുശോചന സന്ദേശങ്ങളും പങ്കിട്ടു.
2005ല്‍ ലണ്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ കാര്‍ അപകടമാണ് രാജകുമാരനെ നിത്യകോമയിലേക്ക് തള്ളിയിട്ടത്. ലോകത്തെ അറിയപ്പെട്ട ഡോക്ടര്‍മാരുടെ സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി തീവ്രമായ മെഡിക്കല്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും അമേരിക്കന്‍ സ്‌പെഷ്യലിസ്റ്റുകളുടെയും ഒരു സ്പാനിഷ് ന്യൂറോളജിസ്റ്റിന്റെയും ഒരു സംഘം തമ്പടിച്ച് ചികിത്സിച്ചെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായില്ല.
പിതാവ് പലപ്പോഴും മകന്റെ കിടക്കയുടെ അരികില്‍ പ്രതീക്ഷയോടെ ഇരിക്കുന്ന ചിത്രങ്ങളും പങ്കുവയ്ക്കുക പതിവായിരുന്നു. 2019ല്‍ രാജകുമാരന്‍ വലതുവശത്ത് നിന്ന് ഇടത്തേക്ക് തല നീക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് റിമ ബിന്‍ത് തലാല്‍ രാജകുമാരി ഇങ്ങനെ എഴുതി:
‘സര്‍വ്വശക്തനും കരുണയുള്ളവനുമായ അല്ലാഹുവേ, അല്‍വലീദ് ബിന്‍ ഖാലിദ് തന്റെ തല ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് നീക്കുന്നു. അല്ലാഹുവേ, അങ്ങേയ്ക്ക് സ്തുതിയും നന്ദിയും’.
ഈ വര്‍ഷം ഏപ്രിലില്‍ ഖാലിദ് രാജകുമാരന്റെ സഹോദരി റിമ ബിന്‍ത് തലാല്‍ രാജകുമാരി അദ്ദേഹത്തിന്റെ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അല്‍വലീദ് രാജകുമാരന്റെ പേര് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീണ്ടും ട്രെന്‍ായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്റെ ഗ്രന്ഥികളുടെ ഇരുവശത്തും വീക്കം ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചതിനെത്തുടര്‍ന്ന് ഖാലിദ് രാജകുമാരന്‍ മെഡിക്കല്‍ പുരോഗതി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് കാരണമായി. എന്നാല്‍പിന്നീട് യാതൊരു പുരോഗതിയും കൈവന്നില്ല.
2005 ല്‍ കോമയിലായതിന് ശേഷം അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ ക്ഷമയുടെയും അഗാധമായ വിശ്വാസത്തിന്റെയും പ്രതീകമായി മാറി. രണ്ട് പതിറ്റാണ്ടുകള്‍ കടന്നുപോയെങ്കിലും അദ്ദേഹത്തിന്റെ കഥ സൗദി ജനതയുടെ ഹൃദയത്തില്‍ ആഴത്തില്‍ തുടര്‍ന്നു.
Prince Alwaleed bin Khaled, Saudi Arabia’s ‘Sleeping Prince’ passes away after 20 years in coma