തനിക്കെതിരേ ലൈംഗിപീഡനപരാതി നല്കിയ യുവതിക്കെതിരായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെയാണ് മുദ്രവച്ച കവറില്‍ ഈ രേഖകള്‍ സമര്‍പ്പിച്ചത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നതെന്നാണ് വിവരം.
|
കേസെടുത്തതിനു പിന്നാലെ രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസില്‍. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടത്. അതേസമയം, ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
2024 ഒടുവിലോടെ വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്ന സാഹചര്യത്തിലാണ് രാഹുലുമായി ഫേസ്ബുക്കിലൂടെ അങ്ങോട്ടുബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് തങ്ങള്‍ക്കിടയില്‍ നടന്നതെന്നും ബലാല്‍സംഗം നടന്നിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ALSO READ: കണ്ണൂരില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭര്‍ത്താവ് അറസ്റ്റില്‍





