ലൈംഗിക പീഡന, നിര്‍ബന്ധിത ഗര്‍ഭഛിദ്രക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യം കോടതി തള്ളുകയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് രാഹുല്‍ ഗത്യന്തരമില്ലാതെ കീഴടങ്ങാന്‍ തയ്യാറായത്.
|
കര്‍ണാടകയിലേക്ക് കടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സുരക്ഷ. രാഹുലിനെതിരേ പ്രതിഷേധ പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി പ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി




