09
Oct 2025
Tue
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താലും ഇനി മുതല്‍ യാത്രാ തീയതിയില്‍ മാറ്റം വരുത്താം. പണം നഷ്ടപ്പെടാതെ തന്നെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തീയതി മാറ്റാനുള്ള അവസരമൊരുക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കണ്‍ഫേം ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റു ഫീസുകളൊന്നുമില്ലാതെ ഓണ്‍ലൈനായി മറ്റു തീയതികളിലേക്ക് മാറ്റാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
![]() |
|
ഇതുവരെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനു ശേഷം പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നത്. ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് നിശ്ചിത തുക പിടിക്കുകയും ചെയ്തിരുന്നു. റെയില്‍വേ പുതിയ നയം സ്വീകരിച്ചതോടെ ട്രെയിന്‍ യാത്രികര്‍ക്ക് അപ്രതീക്ഷിത സാഹചര്യങ്ങളിലെ യാത്രാമാറ്റം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകും.
ALSO READ: മോഹന്‍ ലാലിന് കരസേനയുടെ ആദരം