റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ഇറാന്‍ മിസൈല്‍ പതിച്ചതായി റിപോര്‍ട്ട്. ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ വിവരിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഖത്തറില്‍ വീണ്ടും മിസൈലുകള്‍ പതിച്ചതായും റിപോര്‍ട്ടുണ്ട്.
|
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇറാന്‍ നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Moment Iranian missile hit a US base in Bahrain pic.twitter.com/kPR9HINf1s
— Press TV 🔻 (@PressTV) February 28, 2026
ആക്രമണത്തിന് ഇരയായ രാജ്യങ്ങള്‍ക്ക് തങ്ങളുടെ എല്ലാ വിഭവങ്ങളും സഹായങ്ങളും സൗദി അറേബ്യ വാഗ്ദാനം ചെയ്തു. ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഏത് നടപടികള്‍ക്കും സൗദിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഔദ്യോഗിക പ്രസ്താവനയില്‍ റിയാദിലെ സ്‌ഫോടനത്തെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല.
Iranian missiles strike reported on a US military center in Doha pic.twitter.com/eCY9vwfFyi
— Press TV 🔻 (@PressTV) February 28, 2026
ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സൗദി മുന്നറിയിപ്പ് നല്‍കി.
ഇന്ന് രാവിലെ അമേരിക്കയും ഇസ്രായേലും ടെഹ്റാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലെ മറ്റ് അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്.



