09
Mar 2026
Mon
09 Mar 2026 Mon
Rs 31 lakh crore Wiped Off From Indian Markets Due To Iran War

ഇറാനെതിരേ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണവും ഇതിനു തിരിച്ചടിയായി ഇറാന്‍ നടത്തുന്ന പ്രത്യാക്രമണവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് അപ്രത്യക്ഷമാക്കിയത് 31 ലക്ഷം കോടി രൂപ. ക്രൂഡോയില്‍ വില കുതിച്ചുകയറിയതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതും അടക്കമുള്ള കാര്യങ്ങളാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡോയില്‍ ഇറക്കുമതിയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടത്. തിങ്കളാഴ്ച മാത്രം 12.78 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടായത്. ബിഎസ്ഇ സെന്‍സെക്ത് 2299.65 പോയിന്റുകള്‍ ഇടിഞ്ഞപ്പോള്‍, എന്‍എസ്ഇ നിഫ്റ്റി 714യ20 പോയിന്റുകളും ഇടിയുകയുണ്ടായി.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ മേഖലയില്‍ നിന്നുള്ള എണ്ണനീക്കം സ്തംഭിക്കുകയായിരുന്നു. ഇതോടെ ക്രൂഡോയില്‍ ബാരലിന് 114 ഡോളറായി വില ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 25 ശതമാനത്തിലേറെ വിലയാണ് ക്രൂഡോയിലിനുണ്ടായത്.

ALSO READ: വിദ്യാര്‍ഥികളുടെ പ്രാങ്ക് അധ്യാപകന്റെ ജീവനെടുത്തു; അഞ്ചു പേര്‍ അറസ്റ്റില്‍