
തൃശ്ശൂര്‍: റഷ്യയിലെ പ്രശസ്തമായ സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാണ് യുവതി ഉള്‍പ്പെടെ രണ്ട് പേരെ വലയിലാക്കിയത്.
![]() |
|
മലപ്പുറം സ്വദേശി അഹമ്മദ് അജ്‌നാസ്, കോഴിക്കോട് സ്വദേശിനി ഫിദ എന്നിവരാണ് പിടിയിലായത്. വേലൂര്‍ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിന് സീറ്റ് ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി, പരാതിക്കാരിയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഏകദേശം 15 ലക്ഷം രൂപ പ്രതികള്‍ കൈപ്പറ്റി. എന്നാല്‍, വാഗ്ദാനം ചെയ്ത സീറ്റ് ലഭ്യമാക്കാതിരുന്നതിന് പുറമെ, പണം തിരികെ നല്‍കാതെ വര്‍ഷങ്ങളോളം ഇവര്‍ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് റിഷ ഫാത്തിമ എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കിയത.്
നിരവധി പേരില്‍ നിന്നായി പ്രതികള്‍ ഇത്തരത്തില്‍ ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി പൊലിസ് വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും, ഇവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും എരുമപ്പെട്ടി പൊലിസ് അറിയിച്ചു.