25
Feb 2024
Fri
25 Feb 2024 Fri
Sale of marijuana school bus driver arrested in Kattappana

കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിമല മുരിക്കാട്ട്കുടി വിളയാനിക്കൽ സുധീഷ് സോമനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചയോടെ സുധീഷ് സോമൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1 കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറിയ പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂഷിച്ചിരുന്നത്. കുറെ നാളുകളായി എസ് പി യുടെ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് ടീമും കട്ടപ്പന പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 2 കിലോ കഞ്ചാവ് വാങ്ങിയതിൽ 800 ഗ്രാം കഞ്ചാവ് വിൽപ്പന നടത്തിയെന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ 8 മാസമായി യുവാക്കൾക്കും യുവതികൾക്കും കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു. ഇതേ തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം നിരീക്ഷണം ഏർപ്പെടുത്തുകയും പരിശോധ നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടികൾക്ക് കഞ്ചാവ് നൽകിയിരുന്നോയെന്ന് അന്വേഷിച്ച് വരുകയാണ്.