12
Oct 2025
Sat
12 Oct 2025 Sat
Travis Kalanick and John Pagano

Saudi citizenship granted to Uber co founder Travis Kalanick ഊബര്‍ സഹസ്ഥാപകനും റിയാദിലെ അമേരിക്കന്‍ വ്യവസായിയുമായ ട്രാവിസ് കലാനിക്കിനും സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ ജോണ്‍ പഗാനോക്കും പൗരത്വം നല്‍കി സൗദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഇരുവര്‍ക്കും പൗരത്വം ലഭിച്ചത്.

whatsapp ഊബര്‍ സഹ സ്ഥാപകനും റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒക്കും സൗദി പൗരത്വം; ഇരുവരും ഇസ്ലാം ആശ്ലേഷിച്ചവര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി വിഷന്‍ 2030 നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വിശിഷ്ട ശാസ്ത്രജ്ഞരെയും ഗവേഷകരെയും സംരംഭകരെയും പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇതെന്ന് ഉത്തരവില്‍ പറയുന്നു.

അടുത്തിടെ ഇസ്ലാം ആശ്ലേഷിച്ച കലാനിയും പാഗാനോയും സാങ്കേതിക കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും സ്ഥാപിക്കുന്നതിലും മികച്ച ടൂറിസം മേഖലകള്‍ വികസിപ്പിക്കുന്നതിലും വിജയകരമായ നേട്ടങ്ങള്‍ കൊയ്തവര്‍ ആണ്. മേഖലയില്‍ 26 വര്‍ഷത്തിലേറെ പരിചയമുള്ള കലാനിക് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിലേക്ക് കടക്കുന്ന ഏറ്റവും പ്രമുഖ സംരംഭകരില്‍ ഒരാളാണ്. 150 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തിയ ഊബറിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമാണ് അദ്ദേഹം.

ALSO READ: അമ്മായിയമ്മയുമായി അവിഹിത ബന്ധം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; 20കാരിയായ ഭാര്യയെ കൊന്നു

ലോകമെമ്പാടുമുള്ള 400 ലധികം സ്ഥലങ്ങളില്‍ ഡെലിവറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലൌഡ് കിച്ചന്‍സിന്റെ സിഇഒ ആയി കലാനിക് നിലവില്‍ സേവനമനുഷ്ഠിക്കുന്നു. കമ്പനി കിച്ചന്‍പാര്‍ക്ക് എന്ന പേരില്‍ ആണ് സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

റെഡ് സീ ഇന്റര്‍നാഷണലിന്റെ സിഇഒ ജോണ്‍ പാഗാനോയ്ക്ക് 40 വര്‍ഷത്തിലേറെ പരിചയമുണ്ട്. 2006 ല്‍ ബഹമാസിലെ ആഡംബര റിസോര്‍ട്ട്, റെസിഡന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കമ്പനിയായ ബഹാമ മാറിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം 3.6 ബില്യണ്‍ ഡോളര്‍ ചെലവില്‍ ബഹാമ റിസോര്‍ട്ടിന്റെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെയും അമലയുടെയും 2022 ലെ ലയനത്തെത്തുടര്‍ന്ന് നിലവില്‍ അദ്ദേഹം റെഡ് സീ, അമല പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന സൗദി പദ്ധതിയുടെ ഭാഗമായാണ് ഇരുവര്‍ക്കും പൗരത്വം നല്‍കിയത്.