12
Sep 2025
Tue
റിയാദ്: സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷനും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സൗദി റോയല്‍ കോര്‍ട്ടാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.
![]() |
|
ഇന്ന് അസര്‍ നമസ്‌കാരാനന്തരം റിയാദിലെ ദീറയിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. ഇതിന് ശേഷം മക്കയിലെയും മദീനയിലെയും ഇരുഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയുടെ മതകാര്യങ്ങളില്‍ ഉന്നത സ്ഥാനീയനായ പണ്ഡിതനായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്.