12
Oct 2025
Sat
12 Oct 2025 Sat
SDPI leader Ashraf Kalayi murder accused BajrangDal leader Bharat Kundelu surrenders

കര്‍ണാടകയിലെ ബണ്ട്വാളിലെ എസ്ഡിപിഐ നേതാവ് അഷ്‌റഫ് കലായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്‌റംഗ്ദള്‍ ജില്ലാ നേതാവ് ഭരത് കുംദേലു കോടതി മുമ്പാകെ കീഴടങ്ങി. മംഗളുരു പ്രിന്‍സിപ്പല്‍ ജില്ലാ, സെഷന്‍സ് കോടതി മുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്. ബജ്‌റംഗ്ദളിന്റെ പുത്തൂര്‍ ജില്ലാ കണ്‍വീനറായ ഭരത് കുംദേലു കേസിലെ ഒന്നാം പ്രതിയാണ്. 2017 ജൂണ്‍ 21നാണ് ഭരതും സംഘവും അഷ്‌റഫ് കലായിയെ കൊലപ്പെടുത്തിയത്.

whatsapp എസ്ഡിപിഐ നേതാവിനെ വധിച്ച കേസിലെ ഒന്നാം പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് കീഴടങ്ങി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം മെയില്‍ അബ്ദുല്‍ റഹിമാന്‍ എന്ന മണല്‍വ്യാപാരിയെ ബണ്ട്വാല്‍ താലൂക്കിലെ കുരിയാലയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലും ഭരത് ഒന്നാം പ്രതിയാണ്. അഷ്‌റഫ് കലായി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണവേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല ഭരത് തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഇതോടെ ഭരത് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ പ്രതിയെ കോടതി ഒക്ടോബര്‍ 25 വരെ റിമാന്‍ഡ് ചെയ്തു. ബണ്ട്വാള്‍ റൂറല്‍, ബണ്ട്വാള്‍ ടൗണ്‍, പുത്തൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ പ്രതിയാണ് ഭരത്.

ALSO READ: ആര്‍എസ്എസുകാരനായ സുഹൃത്ത് മണലിറക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തി; കൊല്ലപ്പെട്ട റഹീം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട മഹല്ല് സെക്രട്ടറി