04
Dec 2025
Thu
04 Dec 2025 Thu
sdpi local body election seats

SDPI local body election  കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 1,483 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി എസ്ഡിപിഐ. ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയിലും കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

whatsapp തദ്ദേശ തിരഞ്ഞെടുപ്പില്‍ 1500ഓളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി എസ്ഡിപിഐ; നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ണായകം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 102 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ അത് ഇരട്ടിയോളമാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ വയ്ക്കുന്നത്.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏകദേശം 2000 സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐ, ഇത്തവണ അത് 1,483 ആയി പരിമിതപ്പെടുത്തി. ഇത്തവണ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമീപനമാണ് എസ്ഡിപിഐ സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുള്‍ ലത്തീഫ് പപറഞ്ഞു. അതുകൊണ്ടാണ് വിജയിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള 1,483 സീറ്റുകളില്‍ മാത്രം മത്സരിക്കുന്നത്. ‘ഞങ്ങള്‍ ഏതെങ്കിലും വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, മറിച്ച് ജനങ്ങളുടെ വികസന-ക്ഷേമ വിഷയങ്ങള്‍ ഉയര്‍ത്തിയാണ്. ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് തുടര്‍ന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്,’ ലത്തീഫ് പറഞ്ഞു.

ALSO READ: വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമാക്കി SDPI

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍, ഇക്കാര്യം അബ്ദുല്‍ ലത്തീഫ് തള്ളിക്കളഞ്ഞു. ‘എസ്ഡിപിഐക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നത് ചില തല്‍പരകക്ഷികളുടെ പ്രചാരണമാണ്. പൊതുവായി ചില പ്രവര്‍ത്തകരുണ്ടെങ്കിലും, ഇവ രണ്ടും വ്യത്യസ്ത സംഘടനകളാണ്. അതുകൊണ്ട് തന്നെ പിഎഫ്ഐയുടെ നിരോധനം തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പലയിടത്തും എസ്ഡിപിഐക്ക് ശക്തമായ സ്വാധീനമുണ്ട്. അതിനാല്‍ തന്നെ, ഇടത്, വലതു മുന്നണികള്‍ എസ്ഡിപിഐയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ധാരണയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐക്ക് എല്‍ഡിഎഫുമായോ യുഡിഎഫുമായോ യാതൊരു സഖ്യവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. എന്നിരുന്നാലും, പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, മുന്‍പ് ചെയ്തിരുന്നതുപോലെ തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യങ്ങള്‍ക്കനുരിച്ച് എസ്ഡിപിഐ ഇരുമുന്നണികളില്‍ ഏതെങ്കിലും ഒന്നിന് പിന്തുണ നല്‍കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022-ല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം (യുഎപിഎ) കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ എസ്ഡിപിഐക്കും നിരോധനം നേരിടേണ്ടി വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്ള ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി ആയതിനാല്‍ നിരോധനം എളുപ്പമായിരുന്നില്ല. അതു കൊണ്ട് തന്നെ തങ്ങളുടെ ജനകീയ അടിത്തറയ്ക്ക ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.