24
Jan 2026
Wed
24 Jan 2026 Wed
sdpi youth wing young democrats

SDPI youth wing Young Democrats മംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പുതിയ യുവജന സംഘടനയ്ക്ക് രൂപം നല്‍കി. ‘യങ് ഡെമോക്രാറ്റ്സ്’ (YOUNG DEMOCRATS) എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ദേശീയ പ്രതിനിധി സഭയിലാണ് പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷഫി സംഘടനയുടെ പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് യുവജന സംഘടനാ പ്രഖ്യാപനം. രാജ്യവ്യാപകമായി പാര്‍ട്ടി കൈവരിച്ച വളര്‍ച്ചയുടെയും ജനസ്വാധീനത്തിന്റെയും അടുത്ത ഘട്ടമെന്ന നിലയിലാണ് യുവജന പ്രസ്ഥാനത്തിന്റെ രൂപീകരണത്തെ പാര്‍ട്ടി നേതൃത്വം കാണുന്നത്.

2009ല്‍ രൂപീകൃതമായ എസ്ഡിപിഐ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവജന പ്രസ്ഥാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന രൂപത്തിലായിരിക്കും പുതിയ സംഘടനയുടെ ഘടനയെന്നാണ് അറിയുന്നത്. യങ് ഡമോകാറ്റ്‌സിന്റെ നേതൃത്വത്തില്‍ ആരൊക്കെ ആയിരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

എംകെ ഫൈസി വീണ്ടും പ്രസിഡന്റ്

sdpi national leaders

എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസിയെ തിരഞ്ഞെടുത്തു. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് എം കെ ഫൈസിയെ വീണ്ടും ദേശീയാധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇഡിയുടെ വ്യാജകേസില്‍ പത്തുമാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ ഫൈസി.മുന്‍ എംപിയും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വര്‍ക്കിങ് പ്രസിഡന്റ് : മുഹമ്മദ് ഷെഫി. വൈസ് പ്രസിഡന്റുമാര്‍: ദഹ്ലാന്‍ ബാഖവി, സീതാറാം കൊയ്വാള്‍. ജനറല്‍ സെക്രട്ടറി (അഡ്മിന്‍): മുഹമ്മദ് അഷറഫ് അങ്കജല്‍, ജനറല്‍ സെക്രട്ടറി(ഓര്‍ഗനൈസിങ്): റിയാസ് ഫറങ്കിപ്പേട്ട്. ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ഇല്യാസ് തുംബെ. സെക്രട്ടറിമാര്‍: അല്‍ഫോണ്‍സ് ഫ്രാങ്കോ, യാ മൊഹിദീന്‍, സാദിയ സഈദ, ബി എസ് ബിന്ദ്ര, ആത്ത്വിക സാജിദ്, തയീദുല്‍ ഇസ്ലാം. ഖജാഞ്ചി: അബ്ദുല്‍ സത്താര്‍.